വിബി-ജി റാം ജി(VB-G RAM G )പദ്ധതി

VB-G RAM G പദ്ധതി

കുമരകം ഗ്രാമപഞ്ചായത്ത്

പദ്ധതി വിവരണം

വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (VB-G RAM G) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) ഭാഗമായി ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയാണ്. ഗ്രാമീണ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം ജലസംരക്ഷണം, പ്രകൃതി വിഭവ സംരക്ഷണം, ഹരിതവൽക്കരണം, കാർഷിക വികസനം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയ്ക്കും പദ്ധതി മുൻഗണന നൽകക്കുന്നു.

 

പ്രധാന സേവനങ്ങൾ

 

  • 125 ദിവസത്തെ തൊഴിൽ ഉറപ്പ് ഗ്രാമീണ കുടുംബങ്ങൾക്ക് ഉറപ്പുനൽകുന്നു.

 

  • പ്രതിദിന വേതനം ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് DBT വഴി നേരിട്ട് നൽകുന്നു.

 

  • ഗ്രാമീൺ റോസ്ഗാർ ഗ്യാരന്റി കാർഡ് രജിസ്റ്റർ ചെയ്ത കുടുംബങ്ങൾക്ക് ലഭ്യമാക്കുന്നു.

 

  • കാർഷിക ആവശ്യങ്ങൾക്കായി വിതയ്ക്കലിനും വിളവെടുപ്പിനുമായി 60 ദിവസത്തെ ഇടവേള അനുവദിക്കുന്നു.

 

  • ബയോമെട്രിക് ഹാജർ, e-Muster, MIS, GPS തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സുതാര്യമായ മേൽനോട്ടം.
  •  

അർഹത ആർക്കൊക്കെ?

ഗ്രാമപ്രദേശത്ത് താമസിക്കുന്ന അവിദഗ്ധ കൈവേല ചെയ്യാൻ സന്നദ്ധരായ 18 വയസ്സ് പൂർത്തിയായ കുടുംബാംഗങ്ങൾക്ക് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.

പ്രത്യേക വിഭാഗങ്ങൾക്കുള്ള ആനുകൂല്യം:
Single Women, ഭിന്നശേഷിക്കാർ, 60 വയസ്സിനു മുകളിലുള്ളവർ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, PVTG വിഭാഗം, Released Bonded Labourers എന്നിവർക്ക് പ്രത്യേക റോസ്ഗാർ ഗ്യാരന്റി കാർഡ് നൽകുന്നതാണ്.

തൊഴിൽ ലഭിക്കുന്ന വിധം

  • ഗ്രാമപഞ്ചായത്തിൽ നേരിട്ടോ ഡിജിറ്റൽ സംവിധാനങ്ങളിലൂടെയോ തൊഴിൽ അപേക്ഷ നൽകാം.
  • അപേക്ഷ ലഭിച്ച ശേഷം 15 ദിവസത്തിനുള്ളിൽ തൊഴിൽ നൽകിയിരിക്കണം.
  • കഴിയുന്നത്ര സ്വന്തം വാർഡിലോ 5 കിലോമീറ്റർ പരിധിക്കുള്ളിലോ തൊഴിൽ അനുവദിക്കും.
  • സ്ത്രീകൾക്ക് മുൻഗണന നൽകുകയും, ആകെ ഗുണഭോക്താക്കളിൽ കുറഞ്ഞത് മൂന്നിലൊന്ന് സ്ത്രീകളായിരിക്കുകയും ചെയ്യും.

വേതന വിതരണം

  • വേതനം ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടിലൂടെ നേരിട്ട് വിതരണം ചെയ്യുന്നു.
  • ജോലി പൂർത്തിയായ ശേഷം പരമാവധി 15 ദിവസത്തിനുള്ളിൽ വേതനം ലഭ്യമാക്കണം.
  • വേതനം വൈകുകയാണെങ്കിൽ നിയമപ്രകാരം നിശ്ചിത കാലതാമസ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്.

പദ്ധതി നിർവ്വഹണം നടത്തുന്ന ജീവനക്കാരുടെ വിവരങ്ങൾ

 

  • ദേവിക ഷാജി,  അക്രഡിറ്റഡ് എഞ്ചിനീയർ
  • ജിതിൻ ശശിധരൻ, ഓവർസീയർ
  • പ്രവദ ദേവരാജൻ, ഓവർസീയർ
  • ശാലിനി കെ എസ് ,   അക്കൗണ്ടൻ്റ് കം ഐടി അസി.
  • അപർണ്ണ കെ, റ്റി. ,  അക്കൗണ്ടൻ്റ് കം ഐടി അസി.
  • ശ്രീജ തങ്കച്ചൻ , അക്കൗണ്ടൻ്റ് കം ഐടി അസി.