ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
സ്ഥാപന ചരിത്രം

  • ക്രിസ്ത്വാബ്ദം രണ്ടാം ശതകത്തില്‍ കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്തുണ്ടായിരുന്ന തുറമുഖങ്ങളുടെ കൂട്ടത്തില്‍ “കൊരായൂരാ” എന്നൊന്നുള്ളതായി ടോളമി രേഖപ്പെടുത്തിയിട്ടുണ്ട്.
  • കൊരായൂരാ എന്നത് ഇന്നത്തെ കുമരകം തന്നെയെന്നാണ് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുള്ളത്.
  • കുമരകം മുതല്‍ കോടിമത വരെ അന്ന് കടല്‍ കേറി കിടന്നിരുന്നു.
  • എന്നും ആ കടലിലേക്ക് അവിടവിടെ ചെറിയ കോടികള്‍ നീണ്ടുനിന്നിരുന്നതുകൊണ്ട് ‘കോടിയൂര്‍’ എന്ന് ഈ പ്രദേശത്തിന് മൊത്തത്തില്‍ പേരുണ്ടായി എന്നും പറയപ്പെടുന്നു.
  • കുമാരന്റെ ക്ഷേത്രം ഉണ്ടായിക്കഴിഞ്ഞ ശേഷമായിരിക്കണം കുമരകത്തിന് ഇന്നത്തെ പേര് ലഭിച്ചത് എന്നും അഭിപ്രായമുണ്ട്.
  • പില്‍ക്കാലത്ത് പടിഞ്ഞാറ് കടല്‍ക്കരവെച്ച് കടപ്പുറവും വേമ്പനാട്ട് കായലും ഉണ്ടായപ്പോള്‍ ഈ പ്രദേശത്തിന് തുറമുഖം എന്ന പേര് നഷ്ടപ്പെട്ടുപോയി.
  • എങ്കിലും വേമ്പനാട്ടു കായലില്‍ കപ്പല്‍ച്ചാല്‍ എന്ന പേരിലറിയപ്പെടുന്ന ഒരു ചാല്‍ ഇന്നുമുണ്ട്.
  • ചരിത്രകാലത്ത് കുമരകവും കോട്ടയവുമെല്ലാം വെമ്പലനാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.
  • 12ാം നൂറ്റാണ്ടില്‍ ചോളന്മാരുടെ ആക്രമണഫലമായി ചേരരാജ്യം തകര്‍ന്നു.
  • നാടുവാഴികള്‍ സ്വതന്ത്രരായി.
  • 15ാം ശതകത്തില്‍ കുമരകം തെക്കുംകൂര്‍ രാജ്യത്തിന്റെ ഒരു വാണിജ്യകേന്ദ്രമായിരുന്നു.
  • 1749 ല്‍ തെക്കുംകൂര്‍ രാജ്യം തിരുവിതാംകൂര്‍ പിടിച്ചടക്കി.
  • യുദ്ധതന്ത്രപ്രധാനമായ കുമരകത്ത് ഒരു സൈന്യത്തെ സ്ഥിരമായി പാര്‍പ്പിക്കാന്‍ രാമയ്യന്‍ ദളവ ഏര്‍പ്പാടുചെയ്തു.
  • 1754 ല്‍ അമ്പലപ്പുഴയില്‍ യുദ്ധം ജയിച്ചശേഷം വേമ്പനാട്ടുകായല്‍ കടന്ന് രാമവര്‍മ്മ രാജകുമാരന്‍ (പിന്നീട് ധര്‍മ്മരാജ) കുമരകത്തുവന്നു.
  • ഇവിടെ സൈന്യത്തെ കേന്ദ്രീകരിച്ചു.
  • അക്കാലത്ത് കൊച്ചിരാജാവുമായുള്ള സന്ധിസംഭാഷണത്തിന് രാമവര്‍മ്മ പോയത് കുമരകത്തു നിന്നായിരുന്നു.
  • കുമരകത്തിന്റെ തന്ത്രപ്രാധാന്യം മനസ്സിലാക്കിയ രാജാകേശവദാസന്‍ കുമരകം മുതല്‍ പൂഞ്ഞാറിലെ കൂണ്ടൂര്‍ മലവരെ നീണ്ട ഒരു കോട്ടയുടെ പണിയാരംഭിച്ചു.
  • കായല്‍ വഴിയുള്ള ആക്രമണത്തെ ചെറുക്കുന്നതിനുള്ള സൈന്യസങ്കേതം അന്ന് കുമരകത്തായിരുന്നു.
  • 1950 കളില്‍ 4394 ഏക്കര്‍ വിസ്തീര്‍ണ്ണം വരുന്ന 46 പാടശേഖരങ്ങള്‍ കുമരകത്തുണ്ടായിരുന്നു.
  • ഇതില്‍ 13 എണ്ണം കായല്‍ നിലങ്ങളും ബാക്കി കരപ്പാടങ്ങളുമായിരുന്നു.
  • ഒന്നുംരണ്ടും മഹായുദ്ധങ്ങള്‍ തിരുവിതാംകൂറില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം സൃഷ്ടിച്ചു.
  • ഈ ക്ഷാമം പരിഹരിക്കുവാന്‍ വേമ്പനാട്ടുകായലില്‍ നിന്നും കൂടുതല്‍ ഭൂമി വളച്ചുകെട്ടി നെല്‍വയലുകളാക്കുന്ന പ്രവൃത്തിക്ക് അന്നത്തെ രാജഭരണം എല്ലാപ്രോത്സാഹനങ്ങളും നല്‍കി.
  • സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി 1924 മാര്‍ച്ച് 30 മുതല്‍ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹവും കുമരകംകാരെ സ്വാധീനിച്ച സംഭവങ്ങളായിരുന്നു.
  • ഭൂപരിഷ്ക്കരണത്തിന് ശേഷം ചെറ്റപ്പുരകളും ആനവായല്‍ പുരകളും മാറ്റി തല്‍സ്ഥാനത്ത് കല്ലുകെട്ടിയ അടിത്തറമേല്‍ പണികഴിപ്പിച്ച ഇടത്തരം വീടുകള്‍ പെരുകാന്‍ തുടങ്ങി.
  • 1990 ല്‍ കുമരകം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചു.
  • കുമരകം വടക്കുംഭാഗത്ത് ഒരു കഥകളി സംഘമുണ്ടായിരുന്നു.
  • വി.എം.സ്കൂളിനോടനുബന്ധിച്ച് ജ്ഞാനപ്രദായിനി വായനശാല പ്രവര്‍ത്തിച്ചിരുന്നു.
  • ഇതായിരുന്നു കുമരകത്തെ ആദ്യ വായനശാല.
  • ലൈംഷെല്‍ സംഘത്തോടനുബന്ധിച്ച് ഒരു വലിയ ഗ്രന്ഥശാലയും പ്രവര്‍ത്തിച്ചിരുന്നു.
  • 1950 കളില്‍ ആരംഭിച്ച ലളിതകലാലയം നൂറുകണക്കിനു കുട്ടികളെ നൃത്തം, സംഗീതം, മൃദംഗം ഇവ അഭ്യസിപ്പിച്ചു.
  • പില്‍ക്കാലത്ത് നാടക സംഗീത സംവിധാനത്തിന് സംസ്ഥാന അവാര്‍ഡു വാങ്ങിയ കുമരകം രാജപ്പന്റെ കലാജീവിതം ഇവിടെ നിന്നാണ് ആരംഭിച്ചത്.
  • കുട്ടനാട്ടുകാരുടെ പ്രധാന കായികവിനോദമായ ജലമേളകളില്‍ വളരെക്കാലം അജയ്യരായി നിന്നത് കുമരകത്തെ കായികതാരങ്ങളായിരുന്നു, വള്ളംകളികളുടെ ഒളിമ്പിക്സ് എന്നുവിശേഷിപ്പിക്കാവുന്ന ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു ട്രോഫി ജലമേളയില്‍ തുടര്‍ച്ചയായി രണ്ടുതവണ (1978-80, 1982-84) ഹാട്രിക് വിജയം നേടിയിട്ടുള്ള കുമരകം ബോട്ടുക്ളബ്ബിലെ തുഴച്ചില്‍ ടീം, കോട്ടയം, താഴത്തങ്ങാടി, പായിപ്പാട്, മാന്നാര്‍ തുടങ്ങിയ ജലമേളകളിലും രാജാക്കന്മാരായിരുന്നു.